ഞാന്‍ എന്നെ തിരയുന്നു

വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും;സ്വപ്നങ്ങള്‍, മനുഷ്യജീവിതത്തിന്‍റെ സ്പന്ദിക്കുന്ന ശ്വാസതന്‍മാത്രകള്‍ ഇഴപിരിഞ്ഞുണ്ടാകുന്ന നേര്‍കാഴ്ചകള്‍. ...അവയ്ക്ക് ആവര്‍ത്തിക്കാതിരിക്കാന്‍ ആവില്ല.അറേബ്യന്‍വസന്തത്തിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം  അമേരിക്കന്‍ മണ്ണിലും  ലണ്ടന്‍ കൊട്ടാരത്തിലും റോമിന്‍റെ അകത്തളങ്ങളിലും  ലോകത്തിന്‍റെ വിശാലനഭസ്സിലും  പടര്‍ന്നിറങ്ങുന്ന നാളെകള്‍ വിദൂരമല്ല..ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കാഹളം കേട്ടുതുടങ്ങിയിരിക്കുന്നു നമുക്കും ആ ദുന്ദുഭിനാദത്തിന് കാതോര്‍ക്കാം,മുഷ്ടിചുരുട്ടി ഒരുങ്ങിയിരിക്കാം

No comments:

Post a Comment