നഖമുനപ്പാടുകള്‍

ആരൊക്കെയോ  ചേര്‍ന്ന്  കോറി  വരഞ്ഞിട്ട  ചിത്രം  പോലെ 
വിചിത്രമായ  ചുറ്റുപാടുകള്‍  നാള്‍വരിക്കണക്കുകളില്‍   തൂലിക
നിരത്തുന്നു.ഹൃദയം മഞ്ഞുതുള്ളിപോല്‍  തണുത്തുറഞ്ഞിരിക്കുന്നു.
സാന്ത്വനം  തന്‍മാത്രകള്‍   തേടുന്ന   പൊയ്മുഖങ്ങളാകുന്നു.
ചിരിക്കുന്ന ചുണ്ടില്‍  കാമനകള്‍  പുതിയമോക്ഷമാര്‍ഗ്ഗം
തിരയുന്നു.ഇവിടെ ഞാന്‍  എന്ന ചിന്ത അലിഞ്ഞുതീരുന്നു.
                                                                                                       പിറക്കാനിരിക്കുന്ന നാളെകള്‍  കര്‍മപഥത്തില്‍ വഴി-
വിളക്കുകള്‍ തെളിക്കട്ടെ;രക്തനദികളില്‍ മുങ്ങിക്കുളിച്ചുവരുന്ന
മന്ദമാരുതന്‍  തലോടല്‍ ആകട്ടെ;അതിജീവനത്തിന്റെ ഒരായിരം 
മുകുളങ്ങള്‍ നഭസ്സില്‍ ചുവന്നസൂര്യനായി  ഉദിച്ചുയരുന്നതും  
കാത്ത്  ഞാന്‍,ഞാന്‍മാത്രം അല്ല ഞങ്ങള്‍ ഉറങ്ങാതിരിക്കുന്നു
ചരിത്രങ്ങള്‍ക്ക്  കാതോര്‍ത്ത്‌   ;മുഷ്ടിചുരുട്ടി,അക്ഷമരായി

No comments:

Post a Comment